മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതാ സുവർണാവസരം! രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോൾ ഇപ്പോൾ അപേക്ഷിക്കാം.
തൂശനില മിനി കഫേ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2022-23)യനുസരിച്ചാണ് തൂശനില മിനി കഫേ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന സംവരണേതതര സമുദായങ്ങളിൽ ഉൾപ്പെട്ട വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം.
കന്നുകാലി പരിപാലനം, കോഴി വളർത്തൽ, ആട് പരിപാലനം തുടങ്ങിയ ഫാമിങ് സംരംഭങ്ങൾ തുടങ്ങാനും സബ്സിഡിയോടു കൂടിയ വായ്പ ലഭിക്കും. ഇത്തരം സംരംഭങ്ങൾക്ക് പരമാവധി 1,20,000 സബ്സിഡി ലഭിക്കും.
അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാകണം. കുടുംബ വാർഷിക വരുമാനം നാലു ലക്ഷം കവിയാൻ പാടില്ല. കന്നുകാലി പരിപാലനം, കോഴി വളർത്തൽ തുടങ്ങിയ ഫാമിങ് പ്രോജക്ടുകൾക്ക് വ്യക്തിഗത വായ്പകൾ അനുവദിക്കും. എന്നാൽ തൂശനില മിനി കഫേ തുടങ്ങാൻ 4-5 പേർ അടങ്ങുന്ന വനിതാ കൂട്ടുത്തരവാദിത്ത സംഘങ്ങൾക്കാണ് (JLG) വായ്പ അനുവദിക്കുന്നത്.
ധനലക്ഷമി ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുന്നത്. പരമാവധി വായ്പത്തുക ബാങ്ക് നിശ്ചയിക്കും. ഫാമിങ്ങ് പ്രോജക്ടുകൾക്ക് വായ്പ തുകയുടെ 30 ശതമാനം അല്ലെങ്കിൽ പരമാവധി 1,20,000 രൂപ വരെയും തൂശനില മിനി കഫേ പ്രോജക്ടിന് നഗരപ്രദേശങ്ങളിലെ അപേക്ഷകർക്ക് വായ്പ തുകയുടെ 60 ശതമാനം അല്ലെങ്കിൽ പരമാവധി 2,00,000 രൂപ വരെയും മൂലധന സബ്സിഡി ലഭിക്കും.
ഗ്രാമീണ അപേക്ഷകർക്ക് വായ്പ തുകയുടെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 1,50,000 രൂപ സബ്സിഡിക്ക് അർഹതയുണ്ട്. രണ്ടു ഗഡുക്കളായാണ് ധനസഹായം അനുവദിക്കുന്നത്.