നിലവിൽ, മാരുതി സുസുക്കി ഡിസയർ 1.2 ലിറ്റർ, 4-സിലിണ്ടർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അത് നിലവിലെ സ്വിഫ്റ്റിലും ഉപയോഗിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സിനൊപ്പം ലഭിക്കും.
കോംപാക്ട് സെഡാന്റെ മാനുവൽ പതിപ്പ് 23.26kmpl മൈലേജും AMT വേരിയന്റ് 24.12kmpl ഉം വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള പെട്രോൾ എഞ്ചിനും സിഎൻജി ഇന്ധന ഓപ്ഷനും പുതിയ മാരുതി ഡിസയർ മോഡൽ ലൈനപ്പിലും ലഭ്യമാകും.
2024 മാരുതി ഡിസയർ കോംപാക്റ്റ് സെഡാനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സമീപഭാവിയിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈനും അപ്‌ഡേറ്റ് ചെയ്‍ത ഇന്റീരിയറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് പെട്രോൾ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, സെഡാന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പിന് ഏകദേശം ഒരു ലക്ഷം രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ വില കൂടുതലായിരിക്കും. അതിന്റെ നിലവിലെ തലമുറ മോഡൽ ലൈനപ്പ് 6.24 ലക്ഷം മുതൽ 9.18 ലക്ഷം രൂപ വരെ (എല്ലാം, എക്‌സ്‌ഷോറൂം) വില പരിധിയിൽ ലഭ്യമാണ്