- ആദ്യം യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ഡാഷ്ബോർഡിൽ, ഇ-ഫയൽ ക്ലിക് ചെയ്ത് ഇൻകം ടാക്സ് റിട്ടേൺസ് സെലക്ട് ചെയ്യുക, അതിൽ നിന്നും ഇൻകം ടാക്സ് റിട്ടേൺ ക്ലിക്ക് ചെയ്യുക.
- മൂല്യനിർണ്ണയ വർഷം 2023–24 ആയി തിരഞ്ഞെടുത്ത് ,ഓൺലൈൻ രീതി തിരഞ്ഞെടുക്കുക,തുടർന്ന് continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ ആദായനികുതി റിട്ടേൺ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ, റെസ്യൂം ഫയലിങ്ങ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പുതിയ റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ സ്റ്റാർട്ട് ന്യൂ ഫയലിങ്ങ് എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് ആവശ്യമായ സ്റ്റാറ്റസ് തിരഞ്ഞെടുത്ത് തുടരുക
- ആദായ നികുതി റിട്ടേൺ ഏത് ടൈപ്പ് ആണെന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്:
- A.ഏത് ഐടിആർ ഫയൽ ചെയ്യണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഐടിആർ ഫോം തിരഞ്ഞെടുക്കുക
- B. ഏത് ഐടിആർ ഫയൽ ചെയ്യണമെന്നത് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, Help me decide which ITR Form to file എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് continue ക്ലിക്ക് ചെയ്യുക. തുടർന്ന് ശരിയായ ഐടിആർ ഏതാണെന്ന് മനസിലാക്കാൻ സാധിക്കും. ശേഷം നിങ്ങൾക്ക് ഐടിആർ ഫയൽ ചെയ്യുന്നത് തുടരാം
- ആവശ്യമായ ഡോക്യുമെന്റുകൾ മനസിലാക്കി കണ്ടിന്യൂ ഓപ്ഷൻ ക്ലിക് ചെയ്യുക
- ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാരണം തിരഞ്ഞെടുത്ത് കണ്ടിന്യൂ എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക.
- നിങ്ങൾ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യക്തിഗത വിവര വിഭാഗത്തിൽ യെസ് സെലക്ട് ചെയ്യുക. പുതിയ നികുതി വ്യവസ്ഥയിൽ ചില കിഴിവുകളും ഇളവുകളും ലഭ്യമല്ലെന്ന പോപ്പ്-അപ്പ് വിവരങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ മുൻകൂട്ടി പൂരിപ്പിച്ച ഡാറ്റ അവലോകനം ചെയ്ത് ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യുക.
- വിവിധ സെക്ഷനുകളിൽ നിങ്ങളുടെ വരുമാനവും, ഇളവ് ലഭിക്കേണ്ടതിന്റെ വിശദാംശങ്ങളും നൽകുക. ഫോമിന്റെ എല്ലാ വിഭാഗങ്ങളും പൂർത്തിയാക്കുക, കണ്ടിന്യൂ ക്ലിക്കുചെയ്യുക.
- നികുതി ബാധ്യതയുണ്ടെങ്കിൽ total tax liability എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നികുതി ബാധ്യത അടയ്ക്കേണ്ടതായുണ്ടെങ്കിൽ, പേജിന്റെ ചുവടെ നിങ്ങൾക്ക് പേ നൗ, ലേറ്റർ എന്നീ ഓപ്ഷനുകൾ ലഭിക്കും.
- നികുതി ബാധ്യത ഇല്ലെങ്കിലും, റീഫണ്ട് ലഭിക്കേണ്ടതുണ്ടെങ്കിലോ പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്യുക. .
- പേ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഇ-പേ ടാക്സ് സർവീസിലേക്ക് റീഡയറക്ട് ചെയ്യും. ശേഷം continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- : ഇ-ഫയലിംഗ് പോർട്ടലിലൂടെ പണമടച്ചതിന് ശേഷം, ഒരു സന്ദേശം ലഭിക്കും. ഐടിആർ ഫയലിംഗ് പൂർത്തിയാക്കാൻ റിട്ടേൺ ഫയലിംഗിലേക്ക് ക്ലിക്ക് ചെയ്യുക.
- പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്യുക.
- പ്രിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിൽ, ഡിക്ലറേഷൻ ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് പ്രിവ്യൂവിലേക്ക് തുടരുക എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ റിട്ടേൺ പ്രിവ്യൂ ചെയ്ത് പ്രൊസീഡ് ടു വാലിഡേഷൻ എന്നതിൽ ക്ലിക്കുചെയ്യുക.
- കംപ്ലീറ്റ് യുവർ വെരിഫിക്കേഷൻ പേജ് എന്നതിൽ നിന്നും, continue എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇ-വേരിഫൈ പേജിൽ, റിട്ടേൺ ഇ-വേരിഫൈ ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് കണ്ടിന്യൂ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക