ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയ കൃത്യമായ പരിഷ്കാരങ്ങൾ, പേയ്മെന്റ് സംവിധാനത്തിൽ കൊണ്ടുവന്ന പുതുമകൾ എന്നിവ പരിഗണിച്ചാണു പുരസ്കാരം.