പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’.

ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും.

സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000/- രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക – സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *