ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവയുടെ വിലക്കയറ്റം പിടിച്ചുനിർത്താനായി കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി.
ഒക്ടോബർ 31 വരെ കേന്ദ്രം നിഷ്കർഷിക്കുന്ന തോതിൽ മാത്രമേ വ്യാപാരികൾക്ക് സ്റ്റോക്ക് സൂക്ഷിക്കാനാവൂ. മൊത്തവ്യാപാരികൾക്കും ചില്ലറവ്യാപാരികൾക്കും പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്.സ്റ്റോക്ക് വിവരങ്ങൾ വ്യാപാരികൾ കേന്ദ്രത്തെ അറിയിക്കുകയും വേണം. പരിധിയിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടെങ്കിൽ 30 ദിവസത്തിനകം അത് കുറച്ച് പരിധിക്കുള്ളിലാക്കണം.