കേരളവുമായി വ്യാപാരബന്ധം സജീവമാക്കാൻ മെക്സിക്കോ. മണികണ്ഠൻ സൂര്യ പുതിയ ട്രേഡ് കമ്മീഷണർ

കേരളത്തിലെ ഉല്പന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുത്തൻ സാധ്യതകൾ തുറന്നു കൊടുക്കുമെന്ന് ഇൻഡ്യയിലെ മെക്സിക്കൻ അംബാസിഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മീഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ച
ഇന്ത്യ- മെക്സിക്കോ കോൺഫറൻസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മണികണ്ഠന്റെ പരിചയസമ്പത്ത് ഇതിന് കൂടുതൽ കരുത്ത് പകരുമെന്നും അംബാസിഡർ പറഞ്ഞു. കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾ അടക്കമുള്ള കാർഷിക ഉല്പന്നങ്ങൾക്കും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വൻ സ്വീകാര്യതയുണ്ടെന്നും ഇതിനായി ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മെക്സിക്കൻ അംബാസിഡർ അറിയിച്ചു.

കേരളവും മെക്സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഏറെ ഉണർവ് നൽകുമെന്ന് നിയുക്ത ട്രേഡ് കമ്മീഷണർ മണികണ്ഠൻ സൂര്യ വെങ്കട്ട പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ യൂണിവേഴ്സിറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും . വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും തൻ്റെ ഈ സ്ഥാനലബ്ധി കേരളത്തിലെ സംരംഭകർക്ക് മെക്സിക്കോയുമായി സുതാര്യമായ രീതിയിൽ വ്യാപാര ബന്ധം നടത്തുന്നതിനുള്ള അവസരം ഒരുക്കി നൽകുമെന്നും മണികണ്ഠൻ പറഞ്ഞു.

ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്പൈസസ് ബോർഡ്, കയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ തങ്ങളുടെ ഉല്പന്നങ്ങളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ മെക്സിക്കൻ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഡി കുപ്പൂ രാജു – കയർബോർഡ് ചെയർമാൻ
എക്സ്പോർട്ട് പ്രൊമോഷൻകൗൺസിൽ ചെയർമാൻ- കെ കെ പിള്ളൈ,
ഡോക്ടർ അസിഫ് ഇക്ബാൽ
ഇന്ത്യൻ എക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *