കസ്റ്റമർ സാറ്റിസ്ഫാക്ഷന് ചെയ്യേണ്ട 10 കാര്യങ്ങൾ

         ഏതൊരു  ബിസിനസിൻറെയും വിജയത്തിന് പിന്നിൽ ഉള്ള പ്രധാനകാരണങ്ങളിലൊന്ന് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ആണ് . നിങ്ങളുടെ പ്രൊഡക്ട് വലിയ ബ്രാൻഡ് ആയി മാറണമെങ്കിൽ കസ്റ്റമറിൻറെ സംതൃപ്തി പ്രധാനമാണ്.  അതിന് കൃത്യമായ ഒരു സംവിധാനം ആസൂത്രണം ചെയ്യുകയും വേണം. നിങ്ങളുടെ ഉപഭോക്താക്കളിൽ വലിയൊരു ശതമാനം പേരും ഉത്പന്നത്തെ കുറിച്ച് കൃത്യമായ റിവ്യൂ പറയണമെന്നില്ല. ഒരു ശതമാനം ആളുകൾ മാത്രമേ അവരുടെ അഭിരുചി തുറന്നു പറയുകയുള്ളൂ. അത് ഭാവിയിൽ കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ കസ്റ്റമേഴ്സിൻറെ സംതൃപ്തി വളരെ വലുതാണ്.

  കസ്റ്റമർ ഫീഡ്ബാക്ക് ശേഖരിക്കുക

 നിങ്ങളുടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് ശേഖരിക്കുമ്പോൾ ആദ്യം അവരുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കണം.ആ ആവശ്യം നിങ്ങളുടെ ഉത്പന്നങ്ങളിലൂടെ അല്ലെങ്കിൽ സേവനത്തിലൂടെ  പൂർത്തീകരിച്ചോ എന്നും പരിശോധിക്കണം. കൃത്യമായ ഫീഡ്ബാക്കിലൂടെ പ്രോഡക്ട്ഇൽ ഇംപ്രൂവ്മെൻറ് വരുത്താനും പുതിയ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സാധിക്കും. മാത്രവുമല്ല കസ്റ്റമറും ആയി നല്ല ബന്ധം സ്ഥാപിക്കാനും കഴിയും.

ഫീഡ്ബാക്ക് പ്രാവർത്തികമാക്കുക

         നിങ്ങളുടെ കസ്റ്റമർ പലപ്പോഴും രസകരമായ കാര്യങ്ങൾ പറഞ്ഞേക്കാം. ഉദാഹരണത്തിനു സ്റ്റാഫുകൾ ചിരിക്കുന്നില്ല, ബില്ലിങ്ങിലെ പ്രശ്നങ്ങൾ എന്നിവ. എന്നാൽ കസ്റ്റമർ പറയുന്ന കാര്യങ്ങൾ ജനുവിൻ ആണെന്ന് തോന്നിയാൽ ആ നിമിഷം അതിനാവശ്യമായ ആക്ഷൻ എടുത്തിരിക്കണം.

പ്രോഡക്ടും സർവീസും ഇംപ്രൂവ് ചെയ്യൽ   

   നിങ്ങൾ ഒരുപാട് ഗവേഷണം നടത്തിയിട്ട് ആകും  പ്രോഡക്ടും സർവീസും വിപണിയിൽ എത്തിക്കുക. പക്ഷേ അതിൻറെ അവസാനം അത് ഉപയോഗിക്കുന്നത് കസ്റ്റമർ ആണ്. അവർ പറയുന്ന സർവീസും അവർ പറയുന്ന മാറ്റങ്ങളും ഉൽപ്പന്നത്തിൽ വരുത്താൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഇങ്ങനെ പ്രോഡക്ടും സർവീസും ഇമ്പ്രൂവ് ചെയ്താൽ കസ്റ്റമേഴ്സിൻറെ സംതൃപ്തി ദീർഘകാലം നിലനിർത്താൻ സാധിക്കും.

ഫീഡ്ബാക്ക് കസ്റ്റമേഴ്സിനെ അറിയിക്കുക

 കസ്റ്റമേഴ്സിനെ ജനുവിൻ ആയിട്ടുള്ള ഫീഡ്ബാക്ക് നടപ്പാക്കിയാൽ അത് നിർബന്ധമായും അവരെ അറിയിച്ചിരിക്കണം. കാരണം അത് കസ്റ്റമേഴ്സിന് കൂടുതൽ സംതൃപ്തി നല്കുകയും വീണ്ടും അവർ നിങ്ങളിലേക്ക് എത്താൻ വഴിയൊരുക്കുകയും ചെയ്യും.

  മൾട്ടി ചാനൽ സപ്പോർട്ട് നൽകൽ 

           നിങ്ങളുമായി കസ്റ്റമേഴ്സിന് പെട്ടെന്ന് റീച്ച് ചെയ്യാനുള്ള അവസരം നൽകുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അങ്ങനെ കസ്റ്റമറിന് റീച്ച് ചെയ്യാൻ പറ്റുന്ന സമയത്ത് ഏറ്റവും വേഗത്തിൽ മറുപടി നൽകാൻ സാധിച്ചാൽ കസ്റ്റമേഴ്സിൻറെ സാറ്റിസ്ഫാക്ഷൻ വർദ്ധിപ്പിക്കാൻ സഹായിക്കും.

  ജീവനക്കാരിലേക്ക് ഫീഡ്ബാക്ക് എത്തിക്കുക

   കസ്റ്റമേഴ്സിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് നിങ്ങളുടെ എല്ലാ ജീവനക്കാരിലേക്കും എത്തിക്കുക. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ അറിയുമ്പോൾ മാത്രമേ അവരുടെ പ്രൊഫഷണലിസം കുറച്ചുകൂടി മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചില സന്ദർഭങ്ങളിൽ മാനേജ്മെൻറ്നെ കൂടി  കസ്റ്റമേഴ്സ് ഫീഡ്ബാക്ക് അറിയിക്കേണ്ടി വരും.

 കസ്റ്റമേഴ്സിന് റിപ്ലൈ നൽകൽ   

           നിങ്ങൾക്ക് ഫീഡ്ബാക്ക് നൽകിയിട്ടുള്ള കസ്റ്റമേഴ്സിന്  റിപ്ലൈ നൽകുക എന്നത് പ്രധാനമാണ്. പോസിറ്റീവോ നെഗറ്റീവോ ആയ കമൻറ് ആകട്ടെ, നിർബന്ധമായും അതിനോട് പ്രതികരിച്ചിരിക്കണം.

   പ്രശ്നം  പരിഹരിക്കൽ 

          നെഗറ്റീവ് ഫീഡ്ബാക്ക് നൽകുന്ന ഉപഭോക്താക്കളുമായി പ്രശ്നം എന്താണെന്ന് ചോദിച്ചറിഞ്ഞ് അത് പരിഹരിക്കാൻ ശ്രമിക്കണം.

 കസ്റ്റമേഴ്സിൻറെ വിശ്വാസ്യത ഉറപ്പാക്കുക 

           വിശ്വസ്തരായ കസ്റ്റമേഴ്സ് എന്നും ബിസിനസിൻറെ വളർച്ചയ്ക്ക് സഹായിക്കും. ഇത്തരം കസ്റ്റമേഴ്സ്  ഉണ്ടായാൽ സ്ഥിരമായി പർച്ചേസ് ചെയ്യുകയും ചെയ്യും. മാത്രമല്ല അവരുടെ വേണ്ടപ്പെട്ട ആളുകളിലേക്ക് പ്രമോട്ട് ചെയ്യുകയും വളരെ പോസിറ്റീവ് ആയി കമ്പനിയെക്കുറിച്ച് പറയുകയും ചെയ്യും. ഇത് നിങ്ങളുടെ പ്രൊഡക്ട് നല്ലൊരു ബ്രാൻഡ് ആയി മാറാൻ സഹായിക്കും.

 എൻപിഎസ് സർവേ നടത്തുക

       നെറ്റ് പ്രമോട്ടർ സ്കോർ സർവ്വേ എന്നത് യഥാർത്ഥത്തിൽ പോയിൻറ് ഇടൽ ആണ്. ഇത് അനുസരിച്ച് ഓരോ പ്രൊഡക്ട്നും സർവീസിനും മാർക്കിടാൻ സാധിക്കും. ഇതും കസ്റ്റമർ സാറ്റിസ്ഫാക്ഷനിൽ വളരെ പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *