കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ.
കഴിയാവുന്നത്ര മേഖലകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളിൽനിന്നു സർക്കാർ പിൻമാറണമെന്നും മാർട്ടിൻ റെയ്സർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതായി കൺട്രി ഡയറക്ടർ അഗസ്തേ താനോ ക്വാമിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷം മാർട്ടിൻ റെയ്സർ പറഞ്ഞു.
പുനരുപയോഗ ഊർജം പോലെയുള്ള മേഖലകളിൽ കേരളം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഈ മേഖലകളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, വിതരണം തുടങ്ങിയ മേഖലയിലേക്കു സർക്കാർ ഇടപെടൽ ചുരുങ്ങണം. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തിലധികം വേണ്ട.റീബിൽഡ് കേരളയിൽ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവൽ പ്രോഗ്രാ (കേര)മിനുള്ള 165 മില്യൺ ഡോളറും ഉൾപ്പെടെ 350 ദശലക്ഷം ഡോളർ കേരളത്തിനു നൽകുന്നതു പരിഗണനയിലാണ്എന്നും അദ്ദേഹം പറഞ്ഞു