വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആർടിസി ബസും. വിമാനത്തിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആർടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയർപോർട് അധികൃതർക്ക് കെഎസ്ആർടിസിയുടെ ഒരു ലോ ഫ്ലോർ ബസ് വാടകക്ക് നൽകി.