ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ അവഗണിച്ച് രാജ്യത്തെ വിപണിയില്‍ നേട്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ ചലിപ്പിച്ചത്.
സെന്‍സെക്‌സ് 177 പോയന്റ് ഉയര്‍ന്ന് 61,939ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,314ലിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എസ്ബിഐ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.കഴിഞ്ഞ ദിവസം മികച്ച നേട്ടത്തോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത് മാന്‍കൈന്‍ഡ് ഫാര്‍മയുടെ ഓഹരി വിലയില്‍ നാല് ശതമാനം ഇടിവ് നേരിട്ടു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക് 1.90ശതമാനം നഷ്ടത്തിലാണ്. ഓട്ടോ, എഫ്എംസിജി, മിഡിയ, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ സൂചികകളാകട്ടെ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്ക്യാപ് നഷ്ടത്തിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും വിപണിയില്‍ നേട്ടമുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.