ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ ബയർ-സെല്ലർ മേളയായ കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ 12 വരെ നടക്കും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാനുള്ള അവസരമാണിത്. ടൂറിസം മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള അവതരണങ്ങളുണ്ട്. പ്രധാന വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.
2021ലെ ആദ്യ വെർച്വൽ പതിപ്പിൽ 44,500 ബിസിനസ് മീറ്റിംഗുകളും ഓൺലൈൻ ചർച്ചകളും നടന്നിരുന്നു. നാളെ മുതൽ 12 വരെ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബിസിനസ് കൂടിക്കാഴ്ചകൾ. സെമിനാറുകൾ 3 മുതൽ 4 വരെ.