സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് ഉണർവേകുന്നതിനായി കൈത്തറി വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിസൈനർമാർ, വ്യാപാരികൾ ഉൾപ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കാൻ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ വർഷം കൈത്തറി മേഖലയ്ക്ക് 56.4 കോടി രൂപയാണു പദ്ധതി വിഹിതമായി അനുവദിച്ചത്.കൈത്തറി മേഖലയുടെ സാധ്യതകളും പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചു.