സ്വർണവില കൂടിയതോടെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിച്ചു. 

അന്താരാഷ്ട്ര സ്വർണവില കുതിക്കുകയാണ്. സ്വർണവില കൂടിയതോടെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം വർദ്ധിപ്പിച്ചു. സിംഗപ്പൂർ സെൻട്രൽ ബാങ്ക്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം ഉയർത്തി. 

സിംഗപ്പൂർ സെൻട്രൽ ബാങ്ക് സ്വർണ ശേഖരത്തിലേക്ക് 17.3 ടൺ കൂട്ടിച്ചേർത്തു. ഇതോടെ മൊത്തം സ്വർണശേഖരം  222.4 ടൺ ആയി ഉയർന്നു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ അഞ്ച് മാസമായി സ്വർണം വാങ്ങി കൂട്ടുന്നുണ്ട്. മൊത്തം കരുതൽ ശേഖരം 2068 ടണ്ണായി ഉയർന്നിട്ടുണ്ട്. 

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)   7.3 ടൺ സ്വർണം  കൂട്ടിച്ചേർത്ത് മൊത്തം കരുതൽ ശേഖരം 794.68 ടണ്ണായി ഉയർത്തിയിട്ടുണ്ട്. അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് തുർക്കി, 15 ടൺ സ്വർണവും കസാക്കിസ്ഥാൻ   10.5 ടൺ സ്വർണവും വിറ്റഴിച്ചു.

അമേരിക്കൻ ബാങ്കുകളുടെ തകർച്ച തുടരുകയാണ്. ഇതാണ് വിപണിയിൽ സ്വര്ണവിലയെ ഉയർത്തുന്നത്. വാങ്ങലുകൾ ഉയരുമ്പോൾ സ്വർണവില ഇനിയും കൂടാൻ സാധ്യതയുണ്ട്. അടിക്കടിയുള്ള ബാങ്ക് കളുടെ തകർച്ച യുഎസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *