ഏഷ്യന്‍ വിപണികളില്‍നിന്നുള്ള മികച്ച പ്രതികരണം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 18,100 കടന്നു. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 61,361ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 18,139ലുമാണ് വ്യാപാരം നടക്കുന്നത്.
നെസ് ലെ, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തില്‍.
നിഫ്റ്റി 18,100 പിന്നിട്ടു……സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: