സംരംഭം തുടങ്ങുന്ന ഏതൊരു വ്യക്തിക്കും https://udyamregistration.gov.in/ എന്ന പോർട്ടൽ വഴി ഉദ്യം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. രജിസ്ട്രേഷന് പാൻ, ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ബാങ്ക് അകൗണ്ട് നമ്പർ എന്നിവ നിർബന്ധമാണ്.ഉദ്യം രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് സബ്സിഡികൾ, ലോൺ അപ്രൂവലുകൾ, തുടങ്ങിയ സർക്കാർ സ്കീമുകൾ അവതരിപ്പിക്കുന്ന നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
ഉദ്യം രജിസ്ട്രേഷൻ പൂർണമായും പേപ്പർരഹിതമാണ്. രജിസ്ട്രേഷൻ സമയത്ത് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്താനോ വിവരങ്ങൾ മനഃപൂർവം മറച്ചു വെക്കാനോ പാടില്ല.
#udyamregistration#msmekerala#MSME#kerala#businessman#india#enterpreneur