രാജ്യത്ത് പുതിയതായി 157 നഴ്സിങ് കോളജുകള്‍

രാജ്യത്ത് പുതിയതായി അനുവദിച്ച 157 നഴ്സിങ് കോളജുകളില്‍ ഒരെണ്ണം പോലും കേരളത്തിനില്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍. കര്‍ണാടകയ്ക്ക് നാലും തമിഴ്നാടിന് പതിനൊന്നും കോളജുകള്‍ അനുവദിച്ചപ്പോള്‍ യുപിക്ക് 27ഉം രാജസ്ഥാന് 23ഉം കോളജുകളാണ് അനുവദിച്ചത്.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഈ 157 നഴ്സിങ് കോളജുകളും പ്രവർത്തനസജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതിനായി 1570 കോടി രൂപയാണ് അനുവദിച്ചത്. പുതിയ കോളജുകൾ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *