സംസ്ഥാനത്ത് ക്വാറി ഉടമകൾ പത്തുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ക്വാറി ഉടമകള്‍ അറിയിച്ചു. പട്ടയഭൂമിയിലെ ഖനനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ അടുത്തയാഴ്ച റവന്യുമന്ത്രിയുമായി തുടര്‍ചര്‍ച്ച നടത്തും. വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനും ഭാവിയിൽ വില നിർണ്ണയ അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റ് പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.