പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന, വിപണന, കാര്‍ഷിക ഭക്ഷ്യമേള ആരംഭിച്ചു. കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനത്ത് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത മേള ഏപ്രിൽ 30 വരെയാണ്.സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയാറാക്കിയ പവലിയനിലുകളിലാണ് മെഗാ പ്രദര്‍ശന മേള നടക്കുന്നത്. 180-ഓളം ശീതീകരിച്ച സ്റ്റാളുകള്‍ പ്രദര്‍ശന വിപണന കാര്‍ഷിക, ഭക്ഷ്യമേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശനം
വിവിധ വകുപ്പുകളുടെ ബോധവല്‍ക്കരണ സെമിനാറുകള്‍ മേളയുടെ ഭാഗമായി എല്ലാ ദിവസവും നടക്കും. കൂടാതെ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യയും ദിവസവും അരങ്ങേറും. വ്യവസായവകുപ്പിന്റെ നൂറോളം സ്റ്റാളുകള്‍, കൃഷി വകുപ്പിന്റെ കാര്‍ഷിക വിപണന മേള, രുചിവൈവിധ്യങ്ങളുടെ കുടുംബശ്രീ ഭക്ഷ്യമേള, കിഫ്ബി വികസന പ്രദര്‍ശനം, സര്‍ക്കാര്‍ വകുപ്പുകളുടെ 80-ലധികം സ്റ്റാളുകള്‍, ലൈവ് ആക്റ്റിവിറ്റി ഏരിയകള്‍, കുട്ടികള്‍ക്കായി ആക്റ്റിവിറ്റികള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ ഹൈലൈറ്റുകളോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, മണ്ണ് സംരക്ഷണം, രജതജൂബിലി നിറവില്‍ കുടുംബശ്രീ, ശുചിത്വ മാലിന്യസംസ്കരണം, സാധ്യതകള്‍ വെല്ലുവിളികള്‍, സുസ്ഥിര സാഹസിക വിനോദ സഞ്ചാരവും വയനാടും, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരോടുള്ള പ്രതിബദ്ധത, തുടങ്ങി നിരവധി വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും പ്രദര്‍ശത്തിന്റെ ഭാഗമായി ഉണ്ടാകും.