അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയതായി ആർബിഐ അറിയിച്ചു. ആർബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, 2023 ഏപ്രിൽ 24-ന് ബിസിനസ് അവസാനിക്കുന്ന മുതലാണ് ലൈസൻസ് റദ്ദാക്കുന്നത്.

ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56, 22 പ്രകാരംഇന്ത്യയിൽ ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന്  അനുവദിച്ച 1987 ജനുവരി 3 ലെ ബാങ്കിംഗ് ലൈസൻസ് ആണ് ആർബിഐ റദ്ദാക്കിയത്. 2023 ഏപ്രിൽ 24-ന് വ്യാപാരം അവസാനിക്കുന്നതു മുതൽ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ അറിയിച്ചു. 

ആർബിഐ പറയുന്നതനുസരിച്ച്, ബാങ്കും എൻബിഎഫ്‌സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ ഒരു ബാങ്ക് ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ്, അതേസമയം ബാങ്ക് ലൈസൻസ് കൈവശം വയ്ക്കാതെ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ് എൻബിഎഫ്‌സി..

അതേസമയം, ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരൻ നഗ്രിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകളിൽ വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 44 ലക്ഷം രൂപയാണ് നാല് ബാങ്കുകള്‍ നല്‍കേണ്ടത്.

വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 180-ലധികം ബാങ്കുകൾക്ക് 2022-ൽ സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. 2020ൽ 22 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തിയ ആർബിഐ 2021ൽ 124 ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *