ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു.

പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും.

വിപ്രോ നേരത്തേ മറ്റൊരു ഭക്ഷ്യവിഭവ ബ്രാൻഡായ നിറപറ ഏറ്റെടുത്തിരുന്നു. രണ്ട് ബ്രാൻഡുകളിലുംപെട്ട ഉൽപന്നങ്ങൾ ഒരേപോലെ വിപണനം ചെയ്യാൻ തങ്ങൾക്കു കഴിയുമെന്ന് വിപ്രോ കൺസ്യൂമർ കെയർ പ്രസിഡന്റ് അനിൽ ചുഗ് അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ വിപ്രോ സ്വന്തമാക്കുന്ന പതിനാലാമത്തെ ബ്രാൻഡാണിത്.

8000 കോടി വിവിധ ഏറ്റെടുക്കലുകൾക്കായി ചെലവഴിച്ചു. 10000 കോടിയാണ് വിപ്രോയുടെ ഉപഭോക്തൃ വിഭാഗത്തിന്റെ വിറ്റുവരവ്. കേരളത്തിൽ 36 വർഷം പഴക്കമുള്ള സസ്യഭക്ഷണ ബ്രാൻഡായ ബ്രാഹ്മിൻസ് നിലവിലുള്ള അതേ ഗുണനിലവാരത്തിൽ തുടരുമെന്ന് എംഡി ശ്രീനാഥ് വിഷ്ണു അറിയിച്ചു. ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള വിപണനവും തുടരും.

Leave a Reply

Your email address will not be published. Required fields are marked *