വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഏപ്രിൽ 5 ന് രേഖപ്പെടുത്തിയ പവന് 45,000 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ പവന് 43760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.