വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് വൺ പ്ലസ് 10 ടി. പ്രതീക്ഷിച്ചത് പോലെ തന്നെ 49,999 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത. ആകെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത് മൂൺസ്റ്റോൺ ബ്ലാക്കും ജേഡ് ഗ്രീനും. ഓക്സിജൻ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഫോണിന്റെ 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 49,999 രൂപ. 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില 54,999 രൂപയും 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില 55,999 രൂപയുമാണ്. ഫോണിന് മികച്ച ഓഫറുകളാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ ഓഫറുകളോട് കൂടി 44,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫോൺ പ്രീബുക്ക് ചെയ്യുന്നവർ ആമസോൺ 1000 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. OnePlus.in, ആമസോൺ, വൺ പ്ലസ് സ്റ്റോർ ആപ്പ്, വൺ പ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഫോൺ ലഭ്യമാകുക.
#OnePlus 10T #OnePlus 10 # most-premium OnePlus smartphones of 2022#investment times#