ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്‍റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇലോണ്‍ മസ്ക് രണ്ടും ജെഫ് ബെസോസ് മൂന്നാമതുമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. 83.4 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ഈ പട്ടികയില്‍ ഒന്‍പത് മലയാളികളും ഇടം നേടിയിട്ടുണ്ട്.
ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലിയുള്ളത്. ലോക റാങ്കിംഗില്‍ 497 ആണ് യൂസഫലിയുടെ സ്ഥാനം. ക്രിസ് ഗോപാല കൃഷ്ണന്‍, രവി പിള്ള, സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ് . ഡോം ഷംസീര്‍ വയലില്‍. ബൈജു രവീന്ദ്രന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 24ാം സ്ഥാനത്താണ് അദാനിയുളളത്.
ഹിൻഡൻബർഗ് റിസർച്ചിന്റെ പഠനമാണ് അദാനിക്ക് തിരിച്ചടിയായത്. ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇതോടെ 23 ലേക്ക് പിന്തള്ളപ്പെട്ടു