ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.
2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത് 2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.
കൂടാതെ, വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ, 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർക്കാർ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 70 ബേസിസ് പോയിന്റുകൾ വരെയാണ് ഉയർത്തിയത് .മാത്രമല്ല 2019 ലെ നാഷണൽ സേവിംഗ്‌സ് സ്‌കീമിൽ ഭേദഗതി വരുത്തി ഒരു അക്കൗണ്ടിന്റെ നിക്ഷേപ പരിധി, നാല് ലക്ഷത്തി അൻപതിനായിരം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. സിംഗിൾ അക്കൗണ്ടിന് ബാധകമായ പരിധിയാണിത്. ജോയിന്റ് അക്കൗണ്ടുകൾക്ക് 9 ലക്ഷം മുതൽ 15 ലക്ഷം വരെ നിക്ഷേപിക്കാം. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം 2019 ഭേദഗതി വരുത്തി പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തി. സേവിംഗ്സ് ഡെപ്പോസിറ്റും പിപിഎഫും ഒഴികെയുള്ള എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകളും 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.