വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.