ഹാൾമാർക്കിങ് നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബിഐഎസ്

സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് 6 മാസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ഡയറക്ടർ പ്രമോദ് കുമാർ തിവാരി അറിയിച്ചു. പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ 2 വർഷത്തോളം സമയം നൽകിക്കഴിഞ്ഞതാണ്. 

2021 ൽ സ്റ്റോക്ക് വെളിപ്പെടുത്താൻ ജ്വല്ലറികളോട് ആവശ്യപ്പെട്ടെങ്കിലും രാജ്യത്ത് 16,000 കടകൾ മാത്രമാണു തയാറായത്. ഇവരുടെ കണക്കിലുള്ള പഴയ സ്റ്റോക്ക് വിറ്റുകഴിഞ്ഞെന്നാണ് ബിഐഎസിന്റെ വിലയിരുത്തൽ. കാലാവധി നീട്ടുന്നതു സംബന്ധിച്ച് ജ്വല്ലറി അസോസിയേഷനുകൾ നൽകിയ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *