ത്രീഡി മോഡലിംഗ്, വെർച്വൽ റിയാലിറ്റി തുടങ്ങി പുതിയ മേഖലകൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ വ്യാപകമാകുന്നു. നേരിട്ട് സൈറ്റിൽ എത്തിപ്പെടാൻ പറ്റാത്തവർ, പ്രവാസികൾ തുടങ്ങിയവർക്ക് നേരിട്ട് അനുഭവിച്ച് വാങ്ങുന്ന പ്രതീതി ഇതിലൂടെ നൽകാനായി എന്നതിനൊപ്പം വിൽപ്പന കൂട്ടാനും ബിൽഡർമാർക്ക് കഴിയുന്നു.
ഡാറ്റ അനലിറ്റിക്സ്, ഡാറ്റ മൈനിങ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിങ് തുടങ്ങിയ ഡിജിറ്റൽ ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യകളാകും ഭാവിയിൽ ഈ മേഖലയെ നയിക്കുക.