ഹാൾമാർക്കിങ്ങിലെ പുതിയ നിർദേശം   നഷ്ടമുണ്ടാക്കും; വ്യാപാരികൾ സമരത്തിലേക്ക്

സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്.

ഇതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്നും ഏപ്രിൽ 3 ന് കൊച്ചി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ് ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്നും ഏപ്രിൽ  5 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു. 

സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നത്. എന്നാൽ നിലവിൽ ഒരു ആഭരണത്തിൽ നിന്നും ഹാൾമാർക്ക് മുദ്ര മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണത്തിലാവുമ്പോൾ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാവുക എന്നും അവർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *