തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാർ പ്രകാരം പെർമിറ്റ് നീട്ടി എടുത്തിട്ടുള്ള ഇതര സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററൽ ടാക്സ് ഇനി ഓൺലൈനായി അടയ്ക്കണം.
ഇതിനായി പരിവാഹൻ സേവാ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ബൈലാറ്ററൽ ടാക്സ് ഇതുവരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഓഫിസിൽ നേരിട്ടാണു സ്വീകരിച്ചിരുന്നത്. ഇനി മുതൽ കേരള ട്രാൻസ്പോർട്ട് അതോറിറ്റി നികുതി നേരിട്ടു സ്വീകരിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു. ഓൺലൈനായി ടാക്സ് അടയ്ക്കേണ്ട നടപടിക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്