ബാങ്കിലുള്ള നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വം യുഎസിനേക്കാൾ ഇന്ത്യയിൽ കൂടുതലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. യുഎസിൽ ചെറിയ ബാങ്കിലെ നിക്ഷേപങ്ങൾക്ക് 40 ശതമാനം വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു. എന്നാൽ ഇന്ത്യയിൽ ഇത് പരമാവധി 82.9% ആണെന്നും എസ്ബിഐ ഇക്കണോമിക് റിസർച് വിഭാഗത്തിന്റെ ‘എക്കോറാപ്’ എന്ന പഠനത്തിൽ പറയുന്നു.
യുഎസിൽ മുൻനിര ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പോലും 50–55 % മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ. എന്നാൽ ഇന്ത്യയിൽ റൂറൽ ബാങ്കുകളിൽ 82.9%, സഹകരണ ബാങ്കുകളിൽ 66.5 %, ലോക്കൽ ബാങ്കുകളിൽ 76.4% എന്നിങ്ങനെ പരിരക്ഷയുണ്ട്.