ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാൻ യുബിഎസ് ;

സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായെങ്കിലും ആഗോള ബാങ്കിംഗ് മേഖലയിലും വിപണികളിലും പരിഭ്രാന്തി തുടരുന്നു.

അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ട് ബാങ്കുകളുടെ തകര്‍ച്ച. സ്വിറ്റ്സർലന്‍റിലെ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായതോടെ പരിഭ്രാന്തിയിലായിരുന്ന ആഗോള സാമ്പത്തിക രംഗം. ക്രഡിറ്റ്സ്വിസ്സിനെ രക്ഷിക്കാന്‍ സ്വിസ് ഭരണകൂടത്തിന്‍റെ കൂടി ഇടപെടലിന്‍റെ ഭാഗമായാണ് മുഖ്യ എതിരാളിയായിരുന്ന യുബിഎസ് രംഗത്തു വരുന്നത്. 3 ബില്യണ്‍ ഡോളറിന്‍റെ ഏറ്റെടുക്കല്‍ കരാറിലൂടെ മറ്റൊരു ബാങ്ക് തകര്‍ച്ച ഒഴിവായെങ്കിലും ഓഹരി വിപണികളില്‍ പരിഭ്രാന്തി കൂടി. ക്രെഡിറ്റ് സ്വിസ്സില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സൗദി നാഷണല്‍ ബാങ്കിനെയും ജപ്പാനിലെ പെന്‍ഷന്‍ ഫണ്ടിനെയും ഇത് എങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്. ഇന്ത്യയിൽ സാമ്പത്തിക സേവന മേഖലയിലുളള ക്രഡിറ്റ് സ്വിസ്സും യുബിഎസും ഒന്നായതോടെ പ്രവര്‍ത്തനത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *