ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് ഒരു നിശ്ചിത അനുപാതത്തിൽ കൂടുതൽ ഷെയറുകൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്.
ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വർധിക്കുന്നത് എന്നതിനാൽ കമ്പനിയുടെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ സ്റ്റോക്ക് സ്പ്ലിറ്റ് ഒരു മാറ്റവും വരുത്തുന്നില്ല.