മികച്ച രീതിയിൽ എങ്ങനെ ഒരു ‘പെർഫോമൻസ്  മാനേജ്മെന്റ് പ്രോഗ്രാം’നിങ്ങളുടെ സ്ഥാപനത്തിൽ  നടപ്പിലാക്കാം ?

ബിസിനസ്സിന്റെ വളർച്ചയിൽ നിർണായക ഘടകം സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിക്കുന്ന ഏതൊരു ബിസിനസുകാരനും ചിന്തിക്കുന്ന ഒരു കാര്യമാണ് ജീവനക്കാരെ അവരുടെ പ്രവർത്തന മികവിന്റെ അളവിൽ എങ്ങനെ വിലയിരുത്താം എന്നുള്ളത്. പലപ്പോഴും ഈ ചിന്ത മനസ്സിൽ വരുന്നത് എല്ലാ വർഷവും ജീവനക്കാരുടെ ശമ്പള വർദ്ധനവ് ചെയ്യേണ്ടി വരുന്ന സമയത്ത് ആണ്. എല്ലാ ജീവനക്കാർക്കും ഒരുപോലെ ശമ്പള വർദ്ധനവ് കൊടുക്കുന്ന ഒരു രീതിയാണ് മിക്ക ബിസിനസ്സുകാരും ഇതുവരെ തുടർന്ന് കൊണ്ടിരുന്നത്. ഈ രീതി തുടരുന്നതിന് തന്നെ ഒരു കാരണം കൃത്യമായി ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ സാധിക്കാത്തതാണ്.  

മാനേജ്മെന്റിൽ പെർഫോമൻസ് അസ്സെസ്സ്മെന്റ് ചെയ്യുവാൻ വിവിധ തരത്തിലുള്ള സ്ട്രാറ്റജിസ് ഉണ്ട്. പക്ഷെ നമ്മുടെ മിക്ക ബിസിനസ്സുകാരും അവയൊന്നും സ്വന്തം സ്ഥാപനത്തിൽ നടപ്പിലാക്കിയിട്ടില്ല എന്നുള്ളതാണ് വസ്തുത. പ്രൊഫഷണൽ പെർഫോമൻസ് മാനേജ്മെന്റ് പ്രോഗ്രാമുകൾ നടപ്പിലാക്കാനുള്ള പരിചയക്കുറവും, അതിനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുമാണ് പല സ്ഥാപനങ്ങളിലും ഇത്തരം രീതികൾ നടപ്പിലാക്കാൻ കഴിയാതെ പോകുന്നത്. 

ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് പെർഫോമൻസ് അസ്സെസ്സ്മെന്റ് ചെയ്യുവാനുള്ള വളരെ ലളിതമായ ഒരു സംവിധാനമാണ്. 

 1.Employee Achievement Record ( EAR )

ജീവനക്കാരുടെ ജോലിയിലെ നേട്ടങ്ങൾ അതുപോലെ അവരുടെ മികച്ച പ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു ഫോം ആണ് “EAR”. ജീവനക്കാരുടെ പേർസണൽ ഫയലിൽ സൂക്ഷിക്കേണ്ടുന്ന ഈ ഫോമിൽ അവരുടെ നേട്ടങ്ങളും, മികച്ച പ്രവർത്തങ്ങളും രേഖപ്പെടുത്താൻ കഴിയും. ഒരു ജീവനക്കാരന്റെ മികച്ച  പ്രവർത്തനം അംഗീകരിക്കേണ്ടുന്നതാണെങ്കിൽ അത് ആ ജീവനക്കാരന്റെ “EAR” ഫോമിൽ രേഖപ്പെടുത്തുക. ജീവനക്കാരുടെ നേട്ടങ്ങൾ, അല്ലെങ്കിൽ മികവിനെ വിലയിരുത്തി “Score” ഇടാനുള്ള ഭാഗവും ഈ ഫോമിൽ ഉണ്ട്. ഈ രീതി തുടർന്നാൽ ഒരു വർഷം കഴിയുമ്പോൾ ജീവനക്കാരുടെ പെർഫോമൻസ് വിലയിരുത്തൻ ഈ ഫോം ബിസിനസ്സുക്കാർക്ക് സഹായകരമാകും. 

 2.Black Mark Record (BMR)

ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്തുമ്പോൾ അവരുടെ നേട്ടങ്ങൾ വിലയിരുത്തുന്നത് പോലെ അവരുടെ ജോലിയിൽ ഉണ്ടായേക്കുന്ന പിഴവുകളും വിലയിരുത്തേണ്ടുന്നതാണ്. ജീവനക്കാരുടെ പിഴവുകൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഫോം ആണ് “BMR“. ഈ ഫോമും ജീവനക്കാരുടെ പേർസണൽ ഫയലിൽ സൂക്ഷ്യ്ക്കേണ്ടുന്നതാണ്. ഒരു ജീവനക്കാരൻ ഒരു പിഴവ് വരുത്തിയതായി ഉറപ്പാക്കിയാൽ അത് ഈ “BMR” ഫോമിൽ രേഖപ്പെടുത്തണം. പിഴവുകൾ  രേഖപ്പെടുത്തുന്നത് ജീവനക്കാരെ കൂടുതൽ ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്യാൻ പ്രചോദിപ്പിക്കും. 

 “EAR” & “BMR” എങ്ങനെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സ്വാധിനിക്കും?

✅ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിക്കും വഴി അവർ കൂടുതൽ പ്രചോദിതരാകും.

✅ ജീവനക്കാരുടെ പ്രവർത്തന മികവ് വഴി സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത വർധിക്കും. 

✅ പിഴവുകൾ രേഖപ്പെടുത്തുന്നത് വഴി പിഴവുകൾ ഉണ്ടാകാതിരിക്കാൻ ജീവനക്കാർ കൂടുതൽ ശ്രദ്ധിക്കും. 

✅ ജീവനക്കാർക്ക് അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ശമ്പളം വർധിപ്പിക്കാൻ കഴിയും.

✅ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള ശമ്പള വർദ്ധനവ് രീതി സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും പെർഫോമൻസ് മികച്ചതാക്കും.

……………………………………………………….

Paddle Business Consultancy യുടെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ആണ് ലേഖകൻ
Mob 75 91 90 81 29

Leave a Reply

Your email address will not be published. Required fields are marked *