ശബരിമല വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പരിസ്ഥിതി അനുമതി കൂടി ലഭിക്കാനുണ്ട്. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു സിന്ധ്യ പറഞ്ഞു.
ശബരിമലയിൽ വിമാനത്താവളം വരുമ്പോൾ 150 കിലോമീറ്റർ പരിധിയിലുള്ള തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു പഠിക്കാനും കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ അനുമതി നൽകുക.