ഇ- ഇൻ വോയ്‌സിംഗ് / ഇ – വേ ബിൽ ഉദ്ദേശലക്ഷ്യങ്ങൾ

ഇ – ഇൻവോയ്‌സിംഗ്


ചരക്ക് സേവന സപ്ലൈകൾ സുതാര്യമാക്കുക, എല്ലാ ഇടപാടുകളും കണക്കിൽ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ഉദ്ദേശലക്ഷ്യങ്ങളോട് സർക്കാർ നടപ്പാക്കുന്ന പ്രക്രിയയാണ്
ഇ – ഇൻവോയ്‌സിംഗ്. അതത് സമയങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്നത്രയും മുൻവർഷ വാർഷിക അഗ്രഗേറ്റ് ടേണോവർ കൈവരിക്കുന്ന കച്ചവടക്കാർ, തങ്ങളുടെ എല്ലാ സപ്ലൈകളുടെയും ( ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈകൾ ഉൾപ്പെടെ) സർക്കാരിൻറെ ഇ-ഇൻവോയ്‌സിംഗ് പോർട്ടൽ വഴി, ഇ – ഇൻവോയ്‌സിംഗ് എന്ന പ്രക്രിയയ്ക്ക് വിധേയമാക്കണം എന്നതാണ് ഇത് സംബന്ധിച്ച നടപടിക്രമം. തുടക്കകാലത്ത് 500 കോടി വാർഷിക അഗ്രഗേറ്റ് ടേണോവർ കൈവരിക്കുന്ന കച്ചവടക്കാർ മാത്രം
ഇ -ഇൻവോയ്‌സിംഗ് ചെയ്താൽ മതിയായിരുന്നു. പിന്നീട് സർക്കാർ അത് കുറച്ചു കൊണ്ടുവന്ന് ഇപ്പോൾ 10 കോടി എന്നാക്കിയിരിക്കുന്നു.

ഇ-ഇൻവോയ്‌സിങ്ങുമായി ബന്ധപ്പെട്ട സർക്കാരിൻറെ ഏറ്റവും പുതിയ വിജ്ഞാപനം( notification No. 17/2022) പ്രകാരം,2017-18 മുതൽ നാളിതുവരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലുമൊരു ‘മുൻ സാമ്പത്തിക വർഷത്തിൽ’ 10 കോടി രൂപയെക്കാൾ കൂടുതൽ വാർഷിക അഗ്രഗേറ്റ് ടേണോവർ കൈവരിച്ചിട്ടുള്ള എല്ലാ കച്ചവടക്കാരും 01-10-2022 മുതൽ തങ്ങളുടെ ഇൻവോയ്സുകൾ ഇ -ഇൻവോയ്‌സിംഗ് പ്രക്രിയയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഇ -വേ ബിൽ


ഇ -വേ ബിൽ എന്നത് ചരക്കുകളെ മാത്രം സംബന്ധിക്കുന്നതാണ്. കൂടാതെ സപ്ലൈയുമായി ഇ – വേ ബില്ലിന് ബന്ധമൊന്നുമില്ല. ചരക്കുകളുടെ നീക്കം മാത്രമാണ് ഇ – വേ ബിൽ സംവിധാനത്തിനു കീഴിൽ വരുന്നത്.


Leave a Reply

Your email address will not be published. Required fields are marked *