ഫ്ലാറ്റുകളും അപാർട്മെന്റുകളും കൈമാറുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനി 7 ശതമാനം

ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾ‌ക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്. എന്നാൽ, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് 7 ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ‌ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണു വിജ്ഞാപനം. 

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നമ്പർ‌ ലഭിക്കുന്ന ദിവസത്തെയാണ് നിർമാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. അതേസമയം, 6 മാസത്തിനു ശേഷം റജിസ്റ്റർ ചെയ്യുന്ന ഫ്ലാറ്റുകൾ‌ക്കും അപാർട്മെന്റുകൾക്കും വിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. 

Leave a Reply

Your email address will not be published. Required fields are marked *