സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനു മദ്യമുണ്ടാക്കാനുള്ള സ്പിരിറ്റ് (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നൽകാനുള്ള കരാർ മധ്യപ്രദേശ് ആസ്ഥാനമായ സോം ഡിസ്റ്റിലറിക്കു ലഭിച്ചേക്കും.
ടെൻഡർ തുറന്നപ്പോൾ ഏറ്റവും കുറഞ്ഞ വില (70.09 രൂപ) ക്വോട്ട് ചെയ്തതു സോം ഡിസ്റ്റിലറീസാണ്. സമീപകാലത്തെ ഏറ്റവും കൂടിയ അളവ് സ്പിരിറ്റാണു ട്രാവൻകൂർ ഷുഗേഴ്സ് ഈ ടെൻഡർ വഴി വാങ്ങുക. ജവാൻ റമ്മിന്റെ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു കൂടുതൽ സ്പിരിറ്റിനു ടെൻഡർ വിളിച്ചത്. ഒരാഴ്ചയ്ക്കകം ടെൻഡർ ഉറപ്പിക്കും.