ഇലക്ട്രോണിക് രൂപത്തിൽ സാമ്പത്തിക സെക്യൂരിറ്റികൾ കൈവശം വയ്ക്കുന്നതിനുള്ള ഒരു അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട് . ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന നിക്ഷേപകർക്ക് അവരുടെ ആധാർ നമ്പർ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിച്ചിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) ഇതിന് അനുസൃതമായി ആധാർ നമ്പർ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആധാറും ഡീമാറ്റ് അക്കൗണ്ടും ബന്ധിപ്പിക്കുന്നത് ഫ്യൂച്ചറുകൾക്കും ഓപ്‌ഷനുകൾക്കും ട്രേഡിംഗിന് ആവശ്യമായ പേപ്പർവർക്കിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
എല്ലാ വസ്തുതകളും സ്ഥിരീകരിക്കാൻ ആധാർ കാർഡ് ഉപയോഗിക്കുന്നതിനാൽ, ഇകെവൈസി അംഗീകാരം വേഗത്തിലും ലളിതവുമാകും .
ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഡീമാറ്റ് അക്കൗണ്ടുകൾ നിർജ്ജീവമായേക്കാം
എങ്ങനെ ലിങ്ക് ചെയ്യാം
- എൻഎസ്ഡിഎൽ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
- ഹോംപേജിൽ ‘ഡിമാറ്റ് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുക’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- പുതിയ പേജിലെ ‘ഗെറ്റ് സ്റ്റാർട്ടഡ്’ ടാബിൽ ക്ലിക്ക് ചെയ്യുക.
- ഉപഭോക്തൃ ഐഡി, പാൻ നമ്പർ, ഡീമാറ്റ് അക്കൗണ്ട് നമ്പർ, ഡീമാറ്റ് അക്കൗണ്ട് ഉടമയുടെ പേര് എന്നിവയും മറ്റും നൽകുക.
- വെരിഫിക്കേഷൻ കോഡിന് ശേഷം ‘പ്രൊസീഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒട്ടിപി ലഭിക്കും.
- സ്ഥിരീകരണത്തിനായി, ഡീമാറ്റ് വിവരങ്ങൾ സ്ക്രീനിൽ കാണിക്കും. കാണിച്ചിരിക്കുന്ന ഡാറ്റ കൃത്യമാണെങ്കിൽ തുടരുക.
- വിവരങ്ങൾ പരിശോധിച്ച് ആധികാരികത ഉറപ്പാക്കിക്കഴിഞ്ഞാൽ ആധാറും ഡീമാറ്റ് അക്കൗണ്ടും ലിങ്ക് ചെയ്യപ്പെടും.