ഇടവേളയ്ക്ക് ശേഷം സ്വർണ വില കുതിപ്പിലേയ്ക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 5,215 രൂപയിലും പവന് 41,720 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5090 രൂപയും പവന് 40,720 രൂപയുമാണ്.