വാഹനാപകടം ക്ലെയിം , എന്തൊക്കെ അറിഞ്ഞിരിക്കണം

വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങൾ തീരുമാനിക്കേണ്ടത്.

  • വാഹനങ്ങൾ കൂട്ടിയിടിച്ച് ജീവഹാനി സംഭവിക്കുകയാണെങ്കിൽ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം. അപകടം ഗുരുതരമാണെങ്കിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ചു റിപ്പോർട്ട് നൽകണം. മോട്ടോർ വാഹന അപകട കേസുകൾ (M.A.C.T) ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങൾക്കും പോലീസ് സ്റ്റേഷനിൽ നിന്നും എഫ്.ഐ.ആർ വാങ്ങിയിരിക്കണം.
  • ഗുരുതരമല്ലാത്ത അപകടങ്ങളിൽ ജനറൽ ഡയറി റിപ്പോർട്ട് മാത്രം മതി. റോഡിൽ വച്ചാണ് അപകടമുണ്ടാകുന്നതെങ്കിൽ വാഹനത്തിന് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടതാണ്. ഇൻഷൂര്‍ കമ്പനിയെ/ പ്രതിനിധിയെ വിശദവിവരങ്ങൾ രേഖാമൂലം അറിയിക്കണം.
    *അപകടം നടന്ന ഉടനെ, പരമാവധി ചിത്രങ്ങൾ/ വീഡിയോകൾ പകർത്തുന്നത് ക്ലേയിം തീർപ്പാക്കാൻ സഹായകരമായിരിക്കും.
  • അപകടം പറ്റിയ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി നിർത്തേണ്ട സാഹചര്യവും വന്നേക്കാം. അപകട സ്ഥലത്തെ പരിശോധനകൾക്കു ശേഷം സർവ്വേ ചെയ്യാനായി വാഹനം അംഗീകൃത വർക്ഷോപ്പിലേക്ക് മാറ്റേണ്ടതാണ്.
    *വാഹനം ഓടിച്ചു കൊണ്ടുപോകുവാൻ പറ്റാത്ത അവസ്ഥയിലാണെങ്കിൽ മറ്റു വാഹനങ്ങളിൽ കയറ്റിയോ, കെട്ടിവലിച്ച് വേറൊരു വാഹനത്തിന്റെ സഹായത്തോടുകൂടിയോ ഗരാജിലേക്ക് എത്തിക്കേണ്ടതാണ്. ഗരാജിൽ നിന്നും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി വെക്കണം.
  • ക്ലെയിം ഫോം പൂരിപ്പിച്ച് വാഹനത്തിൻറെ രജിസ്ട്രേഷൻ, പെർമിറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്സ് റസീപ്റ്റ്, വാഹനം ഓടിച്ച ആളിന്റെ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ കോപ്പി, പോലീസ് എഫ്.ഐ.ആർ സർവീസ് (റിപ്പയർ) ചെയ്യാനുള്ള എസ്റ്റിമേറ്റ് എന്നിവയും കൂടി ഗരാജിൽ ഏൽപ്പിക്കുകയോ സർവേയർക്ക് കൈമാറുകയോ ചെയ്യണം. സർവ്വേ കഴിഞ്ഞാൽ ഗരാജിലെ വർക്സ് മാനേജരുടെ അനുമതിയോടുകൂടി വാഹനം റിപ്പയർ ചെയ്യുകയും മാറ്റിയ സാധനങ്ങളുടെ ബില്ലും ലേബർ ചാർജും നൽകി വാഹനം ഉടമയ്ക്ക് വാഹനം കൈമാറുകയുമാണ് പതിവ്.
  • സർവ്വേ റിപ്പോർട്ടിൻ്റെ ഒരു കോപ്പി വാഹനം ഉടമയ്ക്ക് നൽകണമെന്നാണ് ഐ.ആർ.ഡി.എ.ഐ നിയമം. ക്ലെയിമിന്റെ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപായി വാഹന ഉടമയുടെ സർവ്വേയറും ഒരു ധാരണയിൽ എത്തേണ്ടതാണ്. ക്ലെയിമുകളുടെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *