അവസാന തീയതി ഇന്ന് ( നവംബർ 5)
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സമഗ്രമായ പരിശീലന പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(KIED). സംരംഭകത്വ മേഖലയിൽ വനിതകളെ ചുവടുറപ്പിക്കാൻ പ്രാപ്തമാക്കുന്ന പരിശീലനമാണ് നൽകുന്നത്. 10 ദിവസത്തെ റസിഡൻഷ്യൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം തികച്ചും സൗജന്യമാണ്.
നവംബർ 15 മുതൽ 25 വരെ കളമശ്ശേരിയിലെ കീഡ് കാംപസിൽ നടക്കുന്ന പരിപാടിയിൽ 18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് സംബന്ധിക്കാം.
സംരംഭത്തിന് അനുയോജ്യമായ ആശയം എങ്ങനെ കണ്ടെത്താം? മാർക്കറ്റ് റിസർച്ച്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഒരു സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, ലഭ്യമായ സ്കീമുകൾ, പ്രൊജക്ടർ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന കാര്യങ്ങൾ, ബാങ്കുകൾ നൽകുന്ന സേവനങ്ങൾ, ജി.എസ്.ടി. ടാക്സെഷൻ, ലൈസൻസുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. www.kied.info എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അവസാന തീയതി നവംബർ അഞ്ച്. ഫോൺ:0484 2550322, 2532890, 70123 76994.