കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തർക്കം.

കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തർക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസമന്ത്രി മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉന്നയിച്ചു.

കായിക പഠനത്തിൻറെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തർക്കം. പരീക്ഷാ നടത്തിപ്പ് പൊതുവിദ്യാഭ്യാസവകുപ്പിൻറെ ഉത്തരവാദിത്വമാണെന്നും അതെങ്ങിനെ കായിക വകുപ്പ് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. കൂടുതൽ ചർച്ചകൾക്കായി നയം അംഗീകരിക്കൽ ഒടുവിൽ മാറ്റിവെച്ചു. എല്ലാവർക്കും കായികവിദ്യാഭ്യാസം എന്ന നിലക്ക് കായിക പഠനം നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *