രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ഭവനവിലയിൽ ഒരു വർഷത്തിനിടയിൽ ഏറ്റവും കുതിപ്പുണ്ടായത് കൊച്ചിയിലെന്ന് വ്യക്തമാക്കി റിസർവ് ബാങ്കിന്റെ കണക്കുകൾ. ദേശീയതലത്തിലുള്ള വർധന 2.79 ശതമാനമായിരുന്നപ്പോൾ കൊച്ചിയിലെ വർധന 7.15% ആണ്.
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ അടക്കം 10 നഗരങ്ങളിലെ ഭവനവിൽപന ഇടപാടുകൾ വിലയിരുത്തിയാണ് ഓരോ പാദത്തിലും റിസർവ് ബാങ്ക് ഭവനവില സൂചിക പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് ആർബിഐയുടെ കണക്കെടുപ്പിലുള്ളത്. ഇക്കൊല്ലം കൊച്ചിയിൽ 7.15% വർധനയുണ്ടായപ്പോൾ ജയ്പുരിൽ 8.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കൊച്ചി കഴിഞ്ഞാൽ ഏറ്റവുമധികം വർധന അഹമ്മദാബാദിലാണ്; 5.2%