തമിഴ്‍നാടിലോട്ട് 7,614 കോടി രൂപ നിക്ഷേപതിനു പിന്നാലെ 100 കോടി രൂപ നിക്ഷേപിക്കാൻ വീണ്ടുമൊരു വണ്ടിക്കമ്പനി

മിഴ്‍നാട്ടില്‍ കോടികളുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിലെ പൂനെയിലുളള ചക്കൻ ആസ്ഥാനമായിട്ടുളള ഇവി സ്‌കൂട്ടർ നിർമാണ സ്റ്റാർട്ടപ്പ് കമ്പനിയായ ദാവോ ഇവി ടെക് . തമിഴ്‌നാട്ടിൽ 100 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7,614 കോടി രൂപ നിക്ഷേപിക്കുമെന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒല ഇലക്ട്രിക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദാവോ ഇവി ടെക്കിന്‍റെ രംഗപ്രവേശനവും. മാത്രമല്ല,  ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും ജാപ്പനീസ് വാഹന ബ്രൻഡായ നിസാനും തമ്മിലുള്ള സംയുക്ത സംരംഭം തമിഴ്‍നാട്ടില്‍ 5000 കോടിയോളം രൂപ നിക്ഷേപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നുവെന്നതും ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്. 

ഇന്ത്യയിൽ 100 ​​മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള ദാവോയുടെ നിർദ്ദിഷ്ട പദ്ധതികളുടെ ഭാഗമാണ് തമിഴ്‍നാട്ടിലെ പുതിയ നിക്ഷേപം. ചെന്നൈയിൽ 20 ഡീലർഷിപ്പുകൾ കൂട്ടിച്ചേർക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ദാവോ ഇവി ടെക്ക് സ്റ്റാർട്ടപ്പ് കമ്പനിക്ക് നിലവിൽ രാജ്യത്തുടനീളം 22 ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാൻ ആണ് കമ്പനിയുടെ ഉദ്ദേശം. തമിഴ്‍നാട്ടിൽ ദാവോയ്ക്ക് മധുര, പൊള്ളാച്ചി, കോയമ്പത്തൂർ, തഞ്ചാവൂർ എന്നിവടങ്ങളിലെല്ലാം ഷോറൂം ഉണ്ട്. 20 ഷോറൂമുകളാണ് ദാവോ ചെന്നെയിൽ തുറക്കാനായി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും മാസങ്ങളിൽ ഷോറൂം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം തന്നെ ഡീലർഷിപ്പുകൾ തമ്മിലുളള കണക്ഷൻ വർദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെ നിർണായകമായ വിപണിയാണ് തമിഴ്‍നാടിന്‍റേതെന്നതും ശ്രദ്ധേയമാണ്. 

തമിഴ്‍നാട് വിപണി ഇവി ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് നിർണായകമാണെന്ന് ദാവോ ഇവി ടെക് ചെയർമാനും സിഇഒയുമായ മൈക്കൽ ലിയു പറഞ്ഞു. ചെന്നൈയാണ് ഇരുചക്രവാഹനങ്ങളുടെ വളരുന്ന നിരക്കെന്നും ഇത് 73 ശതമാനം ആണെന്നും സാങ്കേതികവിദ്യ വേഗത്തിൽ സ്വീകരിക്കുന്ന യുവാക്കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളർന്നുവരുന്ന ബിസിനസാണ് ഇവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ഇന്ത്യയിൽ 100 ​​മില്യൺ ഡോളർ നിക്ഷേപം തുടരും.  2023ൽ നൂതന ഉൽപ്പന്നങ്ങളുടെ വികസനത്തിനായി ഞങ്ങൾ 20 മില്യൺ ഡോളർ നീക്കിവെക്കും. ഈ 100 മില്യൺ ഡോളർ നിക്ഷേപത്തിലൂടെ, തമിഴ്‌നാടിനായി ഞങ്ങൾ 100 കോടി പ്രത്യേകം നീക്കിവച്ചു… ഞങ്ങളുടെ വിപുലീകരണ തന്ത്രത്തിലൂടെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2,000 പുതിയ സ്ഥാനങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ലിയു പറഞ്ഞു. 

അതേസമയം 2023 ഫെബ്രുവരി 14 നാണ് തമിഴ്‌നാട് സർക്കാർ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയം 2023 പുറത്തിറക്കിയത്. 50,000 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് 1.50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‍ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം.  സംസ്ഥാനത്തെ അവസാന മൈൽ മൊബിലിറ്റിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർണായക പങ്ക് വഹിക്കണം എന്ന തമിഴ്‌നാട് സർക്കാരിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നയം. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വ്യവസായത്തെ ഉത്തേജിപ്പിക്കാനും തമിഴ്‌നാട് ഇവി പോളിസി 2023 ലക്ഷ്യമിടുന്നു. 

ഗതാഗത മേഖലയിലെ വൈദ്യുതീകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി, ഘടക നിർമ്മാതാക്കൾ, ഓട്ടോമോട്ടീവ് ആൻസിലറികൾ, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവരടങ്ങുന്ന ഊർജ്ജസ്വലമായ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വാഹന ഫ്ളീറ്റുകളെ വൈദ്യുതീകരിക്കുകയാണ് തമിഴ്‍നാട് ലക്ഷ്യമിടുന്നതെന്ന് നയരേഖ പറയുന്നു.

ഇലക്‌ട്രിക് വാഹന മൂല്യ ശൃംഖലയിൽ ഏകദേശം 24,000 കോടി രൂപയുടെ നിക്ഷേപവും 48,000 പേർക്ക് തൊഴിലവസരവും നൽകുന്ന കമ്പനികളുമായി സംസ്ഥാനം ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതായും നയരേഖ പറയുന്നു . ഇവി നിർമ്മാണത്തിൽ 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക, 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംസ്ഥാനത്ത് ശക്തമായ ഇവി ആവാസവ്യവസ്ഥയുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ സംസ്ഥാനത്തിന് ഉണ്ടെന്നും തമിഴ്‍നാടിന്‍റെ ഇലക്ട്രിക്ക് വാഹന നയം വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *