ഉക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായാണ് ഇന്ത്യൻ ബ്രാൻഡ് റഷ്യൻ വിപണി പിടിക്കാൻ ഒരുങ്ങുന്നത്. മാത്രമല്ല ആദ്യമായാണ് ഈ ഇന്ത്യൻ കമ്പനിയുടെ ബ്രാൻഡുകൾ റഷ്യയിൽ വിപണനം ചെയ്യാൻ തയ്യാറാകുന്നത്
രാജ്യത്തെ മുന്‍ നിര മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് പ്രൈവറ്റ് ആണ് റഷ്യൻ വിപണിയിലേക്ക്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ വിസ്കി, ഓഫീസേഴ്സ് ചോയ്സ് നിർമ്മാതാക്കൾ, റഷ്യൻ വോഡ്ക നിർമ്മാതാക്കളായ ആൽക്കഹോൾ സൈബീരിയൻ ഗ്രൂപ്പ് (എഎസ്ജി) രണ്ട് എബിഡി ബ്രാൻഡുകളുടെ ഏക വിതരണക്കാരനാകുമെന്നാണ് റിപ്പോർട്ട്.
വിൽപ്പന നടത്തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 2025 ഒക്ടോബർ വരെ കരാർ നിലനിൽക്കും. ഓഫീസേഴ്സ് ചോയ്സ് ബ്ലൂ വിസ്കിക്ക് 0.75 ലിറ്റർ ബോട്ടിലിന് 1,000 മുതൽ 1,200 റൂബിൾ വരെ ($13-$16) വില വരുമെന്നാണ് റിപ്പോർട്ട്. റഷ്യയിലെ സ്റ്റെർലിംഗ് റിസർവ് പ്രീമിയത്തിന് ഒരു ബോട്ടിലിന് 1,100 റൂബിൾ മുതൽ 1,500 റൂബിൾ വരെയാണ് വില. .
ലോകത്തിലെ വിസ്കിയുടെ 60 ശതമാനാണ് ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. 20-ലധികം രാജ്യങ്ങളിലേക്ക് എബിഡി വിസ്കി കയറ്റുമതി ചെയ്യുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 765 മില്യൺ ഡോളർ ആയിരുന്നു.