അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ ആകെ ഗവേഷണ പ്രവർത്തി വർഷങ്ങളും അത്രയും വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുമാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ അമൃത സർവ്വകലാശാലയിൽ നിന്നുള്ള 8 ഗവേഷകർ ഉൾപ്പെട്ടിട്ടുണ്ട്.
അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ.പി.വെങ്കട്ട് രംഗൻ,പ്രൊവോസ്റ്റ് ഡോ.മനീഷ വി രമേശ്, കൊച്ചി അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ ഡീൻ പ്രഫ.ശാന്തികുമാർ നായർ, സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ പ്രഫസർ ഡോ. ജയകുമാർ രംഗസാമി, കൊച്ചി അമൃത സ്കൂൾ ഓഫ് മെഡിസിനിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ.ആർ.കൃഷ്ണകുമാർ, എമരിറ്റസ് പ്രഫസർ ഡോ. മാധവ് ദത്ത, കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രഫസർ ഡോ. എൻ.രാധിക, കൊച്ചി അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ പ്രഫസർ ഡോ. ബിജോ മാത്യു എന്നിവർ പട്ടികയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തെ ഗവേഷണ മികവ് അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ പട്ടികയിലും ഡോ.മനീഷ വി രമേശ്, പ്രഫ. ശാന്തികുമാർ നായർ, ഡോ. ജയകുമാർ രംഗ സാ, ഡോ. ആർ.കൃഷ്ണകുമാർ, ഡോ. ബിജോ മാത്യു, ഡോ. എൻ.രാധിക എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ അമൃത സ്കൂൾ ഓഫ് കമ്പ്യൂട്ടിങ്ങിലെ അസോസിയേറ്റ് ഡീൻ ഡോ. കെ.പി.സോമൻ, കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രഫസർ ഡോ. കെ.എ.രാമചന്ദ്രൻ, കൊച്ചി അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിനിലെ പ്രഫസർ ഡോ. കെ.മൻസൂർ, കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് കമ്പ്യൂട്ടിങ്ങിലെ അസിസ്റ്റൻറ് പ്രഫസർ ഡോ. ആർ.കൃഷ്ണൻകുമാർ, അമൃത സ്കൂൾ ഓഫ് മാനേജ്മെൻ്റിലെ പ്രഫസർ ഡോ. എം.സുരേഷ് എന്നിവരും രണ്ടാമത്തെ പട്ടികയിൽ ഇടം പിടിച്ചു.