സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,670 രൂപയിലും പവന് 37,360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഈ മാസം ഏറ്റവും കൂടിയ നിരക്ക് നവംബർ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കുയർത്തൽ അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയത് സ്വർണത്തെ വീണ്ടും വീഴ്ത്തി. 1620 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണ്ണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.