സെന്‍സെക്‌സ് 161 പോയന്റ് നഷ്ടത്തില്‍ 59,249ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 17,400ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ അനിശ്ചതാവസ്ഥയാണ് വിപണിയില്‍ പ്രകടമാകുന്നത്.
അദാനി എന്റര്‍പ്രൈസസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ബജാജ് ഫിന്‍സര്‍വ്, ഹീറോ മോട്ടോര്‍കോര്‍പ്, എല്‍ആന്‍ഡ്ടി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. മീഡിയ, സ്വകാര്യ ബാങ്ക് സൂചികകള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.