മാനേജ്മെന്റ് കൺസൾട്ടന്റ് ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ” ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ പങ്കാളിത്തം പരമാവധി കുറയ്ക്കാൻ സഹായിക്കണം ” എന്നിങ്ങനെയുള്ള ആവശ്യങ്ങൾ.
ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും അവിടെയെല്ലാം നിങ്ങളുടേതായ നിയന്ത്രണ രീതികൾ രൂപപ്പെടുത്താത്ത പക്ഷം നിങ്ങൾ ബിസിനസ്സിൽ നിന്നും അകന്നു കൊണ്ടേയിരിക്കും . ബിസിനസ്സിൽ ഉടമയ്ക്ക് എല്ലാ മേഖലകളിലും ഒരുപോലെ എത്തിച്ചേരാൻ കഴിയില്ല , അവിടെയാണ് ബിസിനസ്സ് പ്രവർത്തങ്ങൾ സ്വയം പ്രവർത്തിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാൻ ബിസിനസ്സുകാരൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് മാനേജ് ചെയ്യാൻ കൂടുതൽ ജീവനക്കാരെ ജോലി ഏൽപ്പിക്കുകയും , പുതിയ എല്ലാ സംവിധാനത്തോടും കൂടിയ സോഫ്റ്റ്‌വെയർ ബിസിനസ്സ് മാനേജ് ചെയ്യാൻ കൊണ്ടുവരുകയും ചെയ്യും . ഇതോടൊപ്പം ബിസിനസ്സുകാരൻ അദ്ദേഹത്തിന്റെ ചുമതലകൾ മുഴുവനായി ജീവനക്കാരിൽ അർപ്പിക്കുകയും, ബിസിനസ്സ് വിലയിരുത്താൻ സോഫ്റ്റ്‌വെയർനെ മാത്രം ആശ്രയിക്കുകയും ചെയ്യും. ഇതുതന്നെയാണ് മിക്ക ബിസിനസ്സുക്കാരും ചെയ്യുന്നത്.
ഇവിടെ ബിസിനസുകാർ ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു അപായ സാധ്യത നിലനിൽക്കുന്നു. മറ്റുള്ളവരിൽ ജോലി ഏൽപ്പിച്ചു അവർ നൽകുന്ന വിവരങ്ങൾ മാത്രം കണക്കിലെടുത്തു ബിസിനസ് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകട സാധ്യതകൾ ബിസിനസ്സുകാരൻ മുൻകൂട്ടി കാണേണ്ടുന്നതാണ്
കച്ചവട സംരംഭങ്ങൾക്കൊപ്പം കലാ സാംസ്കാരിക മേഖലയിൽ തന്റേതായ വ്യക്തിത്വം സ്ഥാപിച്ചു മലയാളി ബിസിനസ്സുകാരിൽ പ്രമുഖനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സ് തകർച്ചയും പിന്നീട് അദ്ദേഹം ജയിൽവാസം അനുഭവിച്ചതും എല്ലാം നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് ജീവിതത്തിലെ പതനം എല്ലാ ബിസിനസ്സുകാരെയും പഠിപ്പിക്കുന്നത് വലിയ ഒരു പാഠമാണ്. ധനത്താൽ വാഴ്ചയും, വീഴ്ചയും അനുഭവിച്ച അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം എല്ലാ ബിസിനസ്സുകാരും പഠിച്ചിരിക്കേണ്ടുന്നതാണ് . ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹം എടുത്ത പ്രയത്നങ്ങളും പ്രവർത്തങ്ങളും നമ്മുക്ക് പ്രചോദനമാകുമ്പോൾ , വീഴ്ചയിലേക്ക് അദ്ദേഹത്തിനെ എത്തിച്ച പ്രശ്നങ്ങൾ നമ്മുക്ക് ഒരു പാഠമാകണം.
“എല്ലാം ഓട്ടോമാറ്റിക് പോകുമെന്ന് ഞാൻ വിചാരിച്ചു , കൂടുതൽ വിശ്വാസം ഞാൻ എല്ലാവരിലും അർപ്പിച്ചു. അതിൽ എനിക്ക് തെറ്റ് പറ്റി” എന്ന വാചകത്തിൽ തന്നെ അറ്റല്സ് എല്ലാം അതിൽ വ്യക്തമാകുന്നുണ്ട്.
ശ്രദ്ധികേണ്ട 10 കാര്യങ്ങൾ
1-നിർണായക പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (ഒരു ഓർഗനൈസേഷന്റെ പ്രധാന പ്രവർത്തനങ്ങളുടെ വിജയത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലകളും നിർണായക പോയിന്റുകളിൽ ഉൾപ്പെടുന്നു)
2- നിങ്ങളുടെ ബിസിനസ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയ ” സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജിയർ ” ഡോക്യുമെന്റ് തയ്യാറാക്കി അത് നടപ്പിലാക്കുക .
3- ജീവനക്കാർ രൂപം നൽകുന്ന പ്രവർത്തന രീതികൾ നിങ്ങളുടെ അറിവോടെയല്ലാതെ നടപ്പിലാക്കാതെയിരിക്കാൻ ശ്രദ്ധിക്കുക .
4- കൃത്യമായ ഇടവേളകളിൽ ബിസിനസ്സിന്റെ അവലോകനം ചെയ്യുക.
5-സ്ഥാപനത്തിൽ ഒരു ഇന്റെർണൽ ഓഡിറ്റ് ടീം രൂപീകരിക്കുക .
6- മുൻകൂട്ടി അറിയിക്കാതെയുള്ള ഓഡിറ്റുകൾ നടപ്പിലാക്കുക .ബിസിനസ്സിൽ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും Double-Check , Cross-Check സംവിധാനങ്ങൾ നടപ്പിലാക്കുക .
7- ബിസിനസ്സിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉതകുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരിട്ട് പരിശോധിക്കുക .
8- സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും നിങ്ങളോട് നേരിട്ട് സംസാരിക്കാൻ ഉള്ള സാഹചര്യം സ്ഥാപനത്തിൽ രൂപപ്പെടുത്തുക.
9- ജീവനക്കാർ ഒരേ ജോലിയിൽ കൂടുതൽ നാൾ പ്രവർത്തിക്കുന്നതിന് പകരം ,” ജോബ് റോടേഷൻ ” സംവിധാനം നടപ്പിലാക്കുക .(ഇതു എല്ലാ ജോലിയിലും പ്രായോഗികമല്ല )
10- കൃത്യമായ ഇടവേളകളിൽ ബിസിനസ്സിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉതകുന്ന രീതിയിലുള്ള മീറ്റിംഗുകൾക്ക് രൂപംനൽകി നടപ്പിലാക്കുക.
സൂഷ്മമായ ദൈനംദിന പ്രവർത്തങ്ങളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാ ബിസിനസ്സുകാരും തീർച്ചയായും നടപ്പിലാക്കേണ്ടുന്ന ഒന്നാണ് “പ്രൊഫഷണൽ മാനേജ്മെന്റ് കണ്ട്രോൾ സിസ്റ്റം”. ബിസിനസിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി രൂപകൽപന ചെയ്തു സ്വയം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്കും വലിയ ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനും, അത് നിലനിർത്തികൊണ്ടുപോകാനും സാധിക്കും
………………………………..
Paddle Business Consultancy യുടെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ആണ് ലേഖകൻ
Mob 75 91 90 81 29